Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threats

എ​ഐ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രേ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നു വ​ത്തി​ക്കാ​ൻ

റോം: ​നി​ർ​മി​ത​ബു​ദ്ധി​യു​ടെ (എ​ഐ) ഭീ​ഷ​ണി​ക​ളും വെ​ല്ലു​വി​ളി​ക​ളും നേ​രി​ടാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ.

റോ​മി​ലെ ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ചി​ല രാ​ജ്യ​ങ്ങ​ൾ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ ഒ​റ്റ​യ്ക്കു മു​ന്നേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

International

ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്

വ​​​ത്തി​​​ക്കാ​​​ൻ‌ സി​​​റ്റി: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ത്തി​​​ക്കാ​​​നെ​​​തി​​​രേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

യു​​​ദ്ധ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ക്ഷം​​ പി​​​ടി​​​ക്ക​​​ണമെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു ഭീ​​​ഷ​​​ണി. ജ​​​നു​​​വ​​​രി​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ൻ അ​​​പ്പ​​​സ്തോ​​​ലി​​​ക നു​​​ൺഷ്യോ ക​​​ർ​​​ദി​​​നാ​​​ൾ ക്രി​​​സ്റ്റ​​​ഫ് പി​​​യ​​​റി​​​യെ യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ ആ​​​സ്ഥാ​​​ന​​​മാ​​​യ പെ​​​ന്‍റ​​​ഗ​​​ണി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ജ​​​നു​​​വ​​​രി ആ​​​ദ്യം ‘സ്റ്റേ​​​റ്റ് ഓ​​​ഫ് ദ ​​​വേ​​​ൾ​​​ഡ്’ പ്ര​​​സം​​​ഗ​​​ത്തി​​​ൽ സാ​​​മ്രാ​​​ജ്യ​​​ത്വ അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ​​​യും ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ രീ​​​തി​​​ക​​​ളെ​​​യും വി​​​മ​​​ർ​​​ശി​​​ച്ച​​​താ​​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്.

പെ​​​ന്‍റ​​​ഗ​​​ണി​​​ൽ ക​​​ർ​​​ദി​​​നാ​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പ് അ​​​ണ്ട​​​ർ​ സെ​​​ക്ര​​​ട്ട​​​റി എ​​​ൽ​​​ബ്രി​​​ജ് കോ​​​ൾ​​​ബി, “ലോ​​​ക​​​ത്തി​​​ൽ എ​​​ന്തും ചെ​​​യ്യാ​​​നു​​​ള്ള സൈ​​​നി​​​ക​​​ശേ​​​ഷി അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഉ​​​ണ്ട്” എ​​​ന്നു പ​​​റ​​​യു​​​ക​​​യും ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ക്ഷ​​​ത്തു​​​ നി​​​ൽ​​ക്ക​​ണം എ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ഭീ​​​ഷ​​​ണി​​​യു​​​ടെ ഭാ​​​ഷ​​​യാ​​​യി​​​ട്ടാ​​​ണു വ​​​ത്തി​​​ക്കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ, ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ജൂ​​​ലൈ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന അ​​​മേ​​​രി​​​ക്കാ പ​​​ര്യ​​​ട​​​നം റ​​​ദ്ദാ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യ​​​ത്രേ. അ​​​മേ​​​രി​​​ക്ക​​​ൻ സ്വാ​​​ത​​​ന്ത്ര്യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ 250-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​ര്യ​​​ട​​​നം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​​ത്.

ഇ​​​റേ​​​നി​​​യ​​​ൻ സം​​​സ്കാ​​​ര​​​ത്തെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​മെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി ഒ​​​രു​​​ത​​​ര​​​ത്തി​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ലെ​​​യോ മാ​​​ർ​​​പാ​​​പ്പ അ​​​ടു​​​ത്തി​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സ​​മാ​​ധാ​​ന​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​നും യു​​ദ്ധ​​ത്തെ നി​​രാ​​ക​​രി​​ക്കാ​​നും ജ​​ന​​ങ്ങ​​ൾ മു​​ന്നോ​​ട്ടു​​ വ​​ര​​ണ​​മെ​​ന്ന് മാ​​ർ​​പാ​​പ്പ ആ​​ഹ്വാ​​നം ചെ​​യ്തു. ആ​​യു​​ധ​​ങ്ങ​​ൾ​​ക്കു പ​​ക​​രം ച​​ർ​​ച്ച​​ക​​ളി​​ലേ​​ക്ക് നേ​​താ​​ക്ക​​ൾ തി​​രി​​ച്ചെ​​ത്ത​​ണ​​മെ​​ന്നാ​​ണ് മാ​​ർ​​പാ​​പ്പ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ത്തി​​​ക്കാ​​​നെ​​​തി​​​രേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​യെ​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​നെ​​ക്കു​​റി​​ച്ച് യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​ഡി. വാ​​ൻ​​സി​​നോ​​ട് ഹം​​ഗ​​റി​​യി​​ലെ ബു​​ഡാ​​പെ​​സ്റ്റി​​ൽ​​വ​​ച്ച് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ചോ​​ദ്യ​​മു​​ന്ന​​യി​​ച്ചു.

ത​​നി​​ക്ക് ക​​​ർ​​​ദി​​​നാ​​​ൾ ക്രി​​​സ്റ്റ​​​ഫ് പി​​​യ​​​റി​​​യെ അ​​റി​​യി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ആ​​ദ്യം വാ​​ൻ​​സ് പ​​റ​​ഞ്ഞ​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ൻ അ​​​പ്പ​​​സ്തോ​​​ലി​​​ക നു​​​ൺ​​​ഷ്യോ​​യാ​​യി​​രു​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ക്രി​​​സ്റ്റ​​​ഫ് പി​​​യ​​​റി​​​യെ​​ന്ന് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞ​​പ്പോ​​ൾ, ത​​നി​​ക്ക് അ​​ദ്ദേ​​ഹ​​ത്തെ അ​​റി​​യാ​​മെ​​ന്നാ​​യി​​രു​​ന്നു വാ​​ൻ​​സി​​ന്‍റെ മ​​റു​​പ​​ടി. വ​​ത്തി​​ക്കാ​​നെ​​തി​​രേ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​നെ​​ക്കു​​റി​​ച്ച് ത​​നി​​ക്ക​​റി​​യി​​ല്ലെ​​ന്ന് വാ​​ൻ​​സ് പ​​റ​​ഞ്ഞു.

Kerala

എഫ്സിആർഎ ബിൽ; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: ഫ്രാന്‍സിസ് ജോര്‍ജ് എംപി

കോ​ട്ട​യം: ക്രൈ​സ്ത​വ സ​ഭ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നു​ള്ള ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​ന്ദ്രസ​ര്‍ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​നു പി​ന്നി​ലെ​ന്ന് ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി.

ബി​ല്ല് അ​വ​ത​ര​ണം സം​ശ​യ​ത്തോ​ടെ കാ​ണു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ സേ​വ​ന​രം​ഗ​ത്തും ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്തും കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്ള​ത് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​ണ്. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വി​ദേ​ശ​ത്തു​ള്ള ആ​ളു​ക​ള്‍ സ​ഹാ​യം ന​ല്‍കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ അ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് ഈ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ഇ​ല്ലാ​താ​ക്കാ​നെ പു​തി​യ ഭേ​ദ​ഗ​തി സ​ഹാ​യി​ക്കു. ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യാ​ണു ബി​ല്ലി​നു പി​ന്നി​ലെ​ന്നും ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് കുറ്റപ്പെടുത്തി.

Kerala

ക​ഴി​ഞ്ഞ​ത് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്; സി​പി​എം ആ​ക്ര​മ​ണ​ത്തെ പി​ന്തു​ണ​ച്ച് പ​യ്യ​ന്നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ടി.​എ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യെ സം​ര​ക്ഷി​ച്ച് പാ​ർ​ട്ടി. എം​എ​ൽ​എ​യു‌​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തി​യ മാ​ർ​ച്ചി​നു നേ​രെ സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഭീ​ഷ​ണി​യു​മാ​യി പ​യ്യ​ന്നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്‌ കു​മാ​ർ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ​ത് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് മാ​ത്ര​മാ​ണ്. എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ വ​ന്നാ​ൽ വ​രു​ന്ന​വ​ർ സ്വ​ന്തം ത​ടി കാ​ക്കേ​ണ്ടി വ​രു​മെ​ന്നും ഏ​രി​യാ സെ​ക്ര​ട്ട​റി ഭീ​ഷ​ണി മു​ഴ​ക്കി.

അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ നേ​താ​വി​നെ ഇ​ട്ടു​കൊ​ടു​ത്ത് ത​ടി ത​പ്പു​ന്ന​വ​ര​ല്ല ക​മ്യൂ​ണി​സ്റ്റു​കാ​ർ. ഇ​രി​ക്കു​ന്ന കൊ​മ്പ് മു​റി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പോ​കി​ല്ലെ​ന്നും സ​ന്തോ​ഷ്‌ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tech

സൈബർ സുരക്ഷക്ക് പുതിയ വെല്ലുവിളികൾ: ഡീപ്ഫേക്കുകളും AI-അധിഷ്ഠിത റാൻസംവെയറുകളും വർദ്ധിക്കുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) അതിവേഗ വളർച്ച സൈബർ സുരക്ഷാ ലോകത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. സൈബർ കുറ്റവാളികൾ AI സാങ്കേതികവിദ്യ, പ്രത്യേകിച്ച് ജനറേറ്റീവ് AI (Generative AI) ടൂളുകൾ, കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ഡീപ്ഫേക്കുകൾ' (Deepfakes) ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, AI-യുടെ സഹായത്തോടെ വ്യക്തികളെയും കമ്പനികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിയാൻ സാധാരണക്കാർക്ക് പ്രയാസമാണ്.

മാത്രമല്ല, AI അധിഷ്ഠിത റാൻസംവെയറുകൾ (AI-powered ransomware) സൈബർ ലോകത്തിന് പുതിയ ഭീഷണിയായി മാറുന്നു. ഇത്തരം റാൻസംവെയറുകൾക്ക് കമ്പ്യൂട്ടർ ശൃംഖലകളിലെ ദുർബലതകൾ സ്വയം തിരിച്ചറിയാനും, പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണങ്ങൾ നടത്താനും സാധിക്കും. ഇത് സൈബർ പ്രതിരോധ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇതിനെ നേരിടാൻ, സൈബർ സുരക്ഷാ കമ്പനികളും ഗവേഷകരും AI ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ (AI-driven cybersecurity) വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനും, അസാധാരണമായ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായ ബോധവൽക്കരണവും, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഈ സൈബർ യുദ്ധത്തിൽ അതിജീവനത്തിന് നിർണായകമാണ്.

 

Latest News

Corehub Up